ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഡെബി ന്യൂനമര്‍ദ്ദവുമായി ലയിക്കുന്നതിനാല്‍ ഒന്റാരിയോയിലും ക്യുബെക്കിലും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് എണ്‍വയോണ്‍മെന്റ് കാനഡയുടെ പ്രവചനം. ഈസ്റ്റേണ്‍ കാനഡയുടെ ചില ഭാഗങ്ങളില്‍ വാരാന്ത്യത്തോടെ 100 മില്ലിമീറ്ററിലധികം മഴ പെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. കനത്ത മഴ പെയ്യുന്നതോടെ നഗരങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയും എണ്‍വയോണ്‍മെന്റ് കാനഡ പ്രവചിക്കുന്നുണ്ട്. ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് നല്കി.