കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ ഓണ്‍ലൈന്‍ വീഡിയോയിലൂടെ ഭീഷണി മുഴക്കിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്റാരിയോ സ്വദേശിയായ 33കാരന്‍ ഡേവിഡ് സാലെവ്‌സ്‌കിക്കെതിരെ പോലീസ് കേസ് ചുമത്തി. ട്രൂഡോയ്ക്കും പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ പ്രതി ഓണ്‍ലൈനില്‍ അക്രമസാക്തമായ ഭീഷണി മുഴക്കിയതായി പോലീസ് പറയുന്നു. തന്റെ പദ്ധതികളില്‍ ഇടപെടാന്‍ ശ്രമിക്കുന്ന പോലീസിനെതിരെ അക്രമാസക്തമായ രീതിയിലാണ് പ്രതി സന്ദേശം പോസ്റ്റ് ചെയ്തത്. ഒന്റാരിയോയിലെ യോര്‍ക്ക് റീജിയണല്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ ആര്‍സിഎംപി അറസ്റ്റ് ചെയ്തത്.
ട്രൂഡോയ്‌ക്കെതിരെ വധഭീഷണി മുഴക്കിയെന്നാരോപിച്ച് ആല്‍ബെര്‍ട്ടയിലെ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് ആഴ്ചകള്‍ക്ക് ശേഷമാണ് വീണ്ടും അറസ്റ്റ് നടക്കുന്നത്.