സെല്‍ഫോണ്‍ വഴി തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്ട്രാത്‌കോണ ആര്‍സിഎംപി. സെല്‍ഫോണ്‍ പ്രൊമോഷന്‍, പ്ലാനുകള്‍ തുടങ്ങി സെല്‍ഫോണുമായി ബന്ധപ്പെട്ട് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് തട്ടിപ്പുകാര്‍ ജനങ്ങളെ പറ്റിക്കുന്നത്. ടെലസ് പോലുള്ള ആധികാരിക കേന്ദ്രങ്ങളില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇരകളില്‍ നിന്നും തട്ടിപ്പുകാര്‍ പണം തട്ടുന്നതെന്ന് ആര്‍സിഎംപി പറഞ്ഞു.
ടെലസ് മൊബൈല്‍ ഉപകരണങ്ങളിലോ ലാന്‍ഡ്‌ലൈനുകളിലോ ലഭിച്ച സംശയാസ്പദമായ കോളുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും കസ്റ്റമര്‍ കെയറില്‍ വിളിച്ച് വിവരം അറിയിക്കാനും പോലീസ് ആവശ്യപ്പെടുന്നു. സംശയാസ്പദമായ കോളുകളുടെ ആധികാരികത പരിശോധിക്കാനും വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ അജ്ഞാതരുമായി പങ്കുവയ്ക്കരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു.