വ്യാജ കോസ്റ്റ്‌കോ മെമ്പര്‍ഷിപ്പ് ഉപയോഗിക്കുന്നത് തടയാന്‍ പദ്ധതി 

By: 600002 On: Aug 9, 2024, 9:03 AM

 

സുഹൃത്തിന്റെ കോസ്റ്റ്‌കോ മെമ്പര്‍ഷിപ്പ് ഉപയോഗിക്കുന്നത് തടയാന്‍ കമ്പനിയുടെ പുതിയ പദ്ധതി. കര്‍ശനമായ സ്റ്റോര്‍ നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, കോസ്റ്റ്‌കോ ഹോള്‍സെയില്‍ ഓരോ ലൊക്കേഷനുകളിലെയും എന്‍ട്രന്‍സില്‍ മെമ്പര്‍ഷിപ്പ് സ്‌കാനറുകള്‍ സ്ഥാപിക്കുമെന്ന് അറിയിച്ചു. വെയര്‍ഹൗസില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ അവരുടെ ഫിസിക്കല്‍ മെമ്പര്‍ഷിപ്പ് കാര്‍ഡ് അല്ലെങ്കില്‍ ക്യുആര്‍ കോഡ് ഡിജിറ്റല്‍ കോസ്‌റ്റോകോ ഐഡിയില്‍ സ്‌കാന്‍ ചെയ്യേണ്ടതുണ്ട്. 

ഉടമയുടെ ഫോട്ടോ ഉള്‍പ്പെടുത്താത്ത വ്യാജ അംഗത്വ കാര്‍ഡ് കാണിക്കാനുള്ള പദ്ധതിയും കോസ്റ്റ്‌കോ തടയുന്നു. വ്യാജ മെമ്പര്‍ഷിപ്പ് കണ്ടെത്താന്‍ ഫോട്ടോ ഐഡി ആവശ്യപ്പെടാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാര്‍ഡില്‍ ഫോട്ടോ എടുക്കാനായി മെമ്പര്‍ഷിപ്പ് കൗണ്ടറിന് സമീപം നില്‍ക്കാന്‍ കോസ്റ്റ്‌കോ ജീവനക്കാര്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടും.