കാല്‍ഗറിയിലെ 14 കമ്മ്യൂണിറ്റികളില്‍ ഈ മാസം ഫോട്ടോ റഡാര്‍ സ്ഥാപിക്കുന്നു 

By: 600002 On: Aug 8, 2024, 1:06 PM

 

കാല്‍ഗറിയിലുടനീളം വാഹനാപകടങ്ങള്‍ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ മാസം 14 കമ്മ്യൂണിറ്റികളില്‍ ഫോട്ടോ റഡാര്‍ സ്ഥാപിക്കും. ക്രോചൈല്‍ഡ് ട്രെയില്‍, ഗ്ലെന്‍മോര്‍ ട്രയല്‍, ഡീര്‍ഫൂട്ട് ട്രയല്‍, മാക്ലിയോഡ് ട്രയല്‍, സാര്‍സി ട്രയല്‍ തുടങ്ങിയ പ്രധാന റോഡുകളില്‍ മൊബൈല്‍ ഫോട്ടോ റഡാര്‍ സ്ഥാപിക്കും. 

നഗരത്തിന് ചുറ്റും 57 ഇന്റര്‍സെക്ഷന്‍ സേഫ്റ്റി ക്യാമറ(ISC) ലൊക്കേഷനുകളുണ്ട്. അവയ്ക്ക് ചുവപ്പ് ലൈറ്റുകള്‍ അല്ലെങ്കില്‍ പച്ച, മഞ്ഞ ലൈറ്റുകള്‍ക്കിടയിലൂടെ അമിത വേഗതയില്‍ ഓടുന്ന വാഹനങ്ങളെ കണ്ടെത്താനാകും. 

ലൊക്കേഷനുകളുടെ പൂര്‍ണ ലിസ്റ്റ് അറിയാന്‍ https://www.calgary.ca/cps/traffic/speed-on-green-and-red-light-cameras.html   എന്ന ലിങ്ക് സന്ദര്‍ശിക്കുക.