കാല്‍ഗറിയിലെ ആലിപ്പഴം വീഴ്ച: പത്ത് ശതമാനത്തോളം വിമാനങ്ങള്‍ വെസ്റ്റ്‌ജെറ്റ് റദ്ദാക്കി 

By: 600002 On: Aug 8, 2024, 12:33 PM

 


കാല്‍ഗറിയിലുണ്ടായ ആലിപ്പഴം വീഴ്ചയെ തുടര്‍ന്ന് 10 ശതമാനത്തോളം വിമാനങ്ങള്‍ റദ്ദാക്കിയതായി വെസ്റ്റ്‌ജെറ്റ് അറിയിച്ചു. ശക്തമായ കൊടുങ്കാറ്റും ആലിപ്പഴം വീഴ്ചയും മൂലം 58 വിമാനങ്ങള്‍ തിങ്കളാഴ്ചയും 106 വിമാനങ്ങള്‍ ചൊവ്വാഴ്ചയും 84 വിമാനങ്ങള്‍ ബുധനാഴ്ചയും റദ്ദാക്കിയതായി എയര്‍ലൈന്‍ അറിയിച്ചു. 

തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ കനത്ത ആലിപ്പഴം വീഴ്ചയില്‍ കാല്‍ഗറി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആഭ്യന്തര ടെര്‍മിനലില്‍ ചില ഭാഗങ്ങള്‍ അടച്ചിടുകയും ചെയ്തിരുന്നു. വിമാനങ്ങള്‍ക്ക് വീണ്ടും സര്‍വീസ് പുനരാരംഭിക്കുന്നതിന് മുമ്പ് അറ്റകുറ്റപ്പണികളും പരിശോധനകളും ആവശ്യമാമെന്നും എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.