കാനഡയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ വാര്‍ഷിക വാടക നിരക്ക് വളര്‍ച്ച മന്ദഗതിയിലാകുമ്പോള്‍ എഡ്മന്റണില്‍ വാടക നിരക്ക് ദ്രുതഗതിയിലാണ് വര്‍ധിക്കുന്നത്. മറ്റ് കനേഡിയന്‍ നഗരങ്ങളേക്കാള്‍ മുന്നിലാണ് എഡ്മന്റണ്‍ എന്ന് ഓഗസ്റ്റിലെ Rentals.ca യുടെ റെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാറ്റ അനുസരിച്ച് എഡ്മന്റണില്‍ വാര്‍ഷിക വാടക നിരക്ക് വളര്‍ച്ച കുതിക്കുകയാണ്.
എഡ്മന്റണില്‍ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി ചോദിക്കുന്ന വില 1,389 ഡോളറാണ്. കഴിഞ്ഞ മാസത്തേക്കാള്‍ 1.5 ശതമാനം വര്‍ധനയും കഴിഞ്ഞ വര്‍ഷം ഈ സമയത്തേക്കാള്‍ 16 ശതമാനം വര്‍ധനവുമാണ് രേഖപ്പെടുത്തിയത്. ടി ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് പ്രതിമാസം 1,716 ഡോളറാണ് നിരക്ക്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 0.4 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കാല്‍ഗറിയില്‍ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് പ്രതിമാസം ശരാശരി 1,751 ഡോളറാണ് നല്‍കുന്നത്.
ഒന്റാരിയോയിലെയും ബീസിയിലെയും നഗരങ്ങള്‍ ഇപ്പോഴും കാനഡയിലെ ഏറ്റവും ഉയര്‍ന്ന വാടക നിരക്കുകള്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ വളര്‍ച്ച വളരെ മന്ദഗതിയിലാണ്.