ബഹിരാകാശ നിര്‍മാണ പരിശീലന സൗകര്യത്തിനും ഗവേഷണത്തിനും വികസനത്തിനും ബീസിയില്‍ 61 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ ബോയിംഗ് കാനഡ പദ്ധതിയിടുന്നു. പുതിയ സൈനിക നിരീക്ഷണ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫെഡറല്‍ സര്‍ക്കാരുമായുള്ള കോടിക്കണക്കിന് ഡോളര്‍ കരാറിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.
ബോയിംഗ് കാനഡയുടെ ധനസഹായ പ്രഖ്യാപനത്തെ പ്രതിരോധമന്ത്രി ബില്‍ ബ്ലെയര്‍ സ്വാഗതം ചെയ്തു. പ്രതിരോധ മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനാല്‍ ബോയിംഗ് കാനഡയുടെ ഈ തീരുമാനം സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിലാളികള്‍ക്കും മൂല്യം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
വാന്‍കുവര്‍ ഫെസിലിറ്റിയില്‍ ഗവേഷണ-വികസന കപ്പാസിറ്റി വര്‍ധിപ്പിക്കുന്നതിന് 48 മില്യണ്‍ ഡോളര്‍ ബോയിംഗ് നിക്ഷേപിക്കും. ഒരു വര്‍ഷം 10 ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനായി എയ്‌റോസ്‌പേസ് മാനുഫാക്ച്വറിംഗ് ട്രെയ്‌നിംഗ് ഫെസിലിറ്റി സ്ഥാപിക്കുന്നതിന് ബീസി പാര്‍ക്ക്‌സ്‌വില്ലെ ആസ്ഥാനമായുള്ള തദ്ദേശീയരുടെ ഉടമസ്ഥതയിലുള്ള COTA ഏവിയേഷനില്‍ 13 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും.