ക്രൂഡ് ഓയില്‍ പൈപ്പ്‌ലൈന്‍ വിപുലീകരണത്തിന് ശേഷം കാനഡ അപ്രതീക്ഷിതമായി ജൂണ്‍ മാസത്തില്‍ 638 മില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചം രേഖപ്പെടുത്തുകയും സ്വര്‍ണത്തിനുള്ള ആഗോള ആവശ്യം വര്‍ധിപ്പിച്ചതോടെ കയറ്റുമതി വര്‍ധിക്കുകയും ചെയ്തു. തുടര്‍ച്ചയായി നാലാം മാസവും 2.04 ബില്യണ്‍ ഡോളറിന്റെ ശരാശരി കണക്കുകളോടെ രാജ്യം വ്യാപാര കമ്മി രേഖപ്പെടുത്തുമെന്ന് ബ്ലൂംബെര്‍ഗ് സര്‍വേയിലെ സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നു. ജൂണില്‍ കയറ്റുമതി മൊത്തത്തില്‍ 5.5 ശതമാനം ഉയര്‍ന്നു. ഇറക്കുമതിയില്‍ 1.9 ശതമാനം വര്‍ധനവുണ്ടായി.
മൂന്ന് മാസത്തിനിടെ ആദ്യമായി രാജ്യത്തിന്റെ വ്യാപാര കമ്മി ജൂണില്‍ കുറഞ്ഞുവെന്ന് കാണിക്കുന്ന യുഎസ് ഡാറ്റ പുറത്തുവന്നതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കയറ്റുമതിയിലെ വര്‍ധന മെയ് മാസത്തില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ട്രാന്‍സ് മൗണ്ടെയ്ന്‍ പൈപ്പ്‌ലൈനിന്റെ വിപുലീകരണത്തിന്റെ സ്വാധീനം പിടിച്ചെടുക്കുന്നു. ആല്‍ബെര്‍ട്ടയിലെ ഓയില്‍സാന്‍ഡ് മുതല്‍ വാന്‍കുവര്‍ ഏരിയ പോര്‍ട്ട് വരെ നീളുന്ന ഒരു ലൈനിന്റെ ശേഷി ഏകദേശം മൂന്നിരട്ടിയാക്കാന്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ കോടിക്കണക്കിന് ഡോളറാണ് ചെലവഴിച്ചത്.