കുറഞ്ഞ വരുമാനമുള്ള താല്‍ക്കാലിക വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനൊരുങ്ങി കാനഡ 

By: 600002 On: Aug 7, 2024, 11:13 AM

 


വരുമാനം കുറഞ്ഞ താല്‍ക്കാലിക വിദേശ തൊഴിലാളികളെ നിയന്ത്രിക്കാന്‍ പദ്ധതിയുമായി കാനഡ. രാജ്യത്തെ തൊഴിലുടമകള്‍, തങ്ങളുടെ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നതില്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച് പരിഗണിക്കുന്നുണ്ടെന്ന് ലേബര്‍ മിനിസ്റ്റര്‍ റാന്‍ഡി ബോസ്‌നോ പറഞ്ഞു. കാനഡയുടെ താല്‍ക്കാലിക ഫോറിന്‍ വര്‍ക്കര്‍(TFW) പ്രോഗ്രാമിലെ ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്ക വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടികള്‍. 

തൊഴിലാളികളെ ജോലിക്കെടുക്കുന്നത് ഒഴിവാക്കാന്‍ ഈ പ്രോഗ്രാം ഉപയോഗിക്കാനാകില്ലെന്ന് വ്യാപാരി വ്യവസായി അസോസിയേഷനുകളുമായി നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 

കാനഡയിലെ താല്‍ക്കാലിക വിദേശ തൊഴിലുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കാനഡയിലെ താല്‍ക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ 6.2 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ പ്രഖ്യാപിച്ചിരുന്നു.