കാല്‍ഗറിയില്‍ നാശം വിതച്ച് ശക്തമായ കൊടുങ്കാറ്റും ആലിപ്പഴം വീഴ്ചയും; വിമാനത്താവളത്തിനും വ്യാപക നഷ്ടം 

By: 600002 On: Aug 6, 2024, 6:28 PM

 


ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വീഴ്ചയും കാല്‍ഗറിയില്‍ കനത്ത നാശനഷ്ടം ഉണ്ടാക്കി. കനത്ത മഴയോടൊപ്പം വലിയ ആലിപ്പഴം വീഴ്ച വീടുകള്‍ക്കും കാല്‍ഗറി രാജ്യാന്തര വിമാനത്താവളത്തിനും വ്യാപക നാശം വിതച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പ്രദേശത്ത് കനത്ത മഴയും കാറ്റും സൃഷ്ടിക്കാന്‍ ശേഷിയുള്ള ശക്തമായ ഇടിമിന്നല്‍ ഉണ്ടാകുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

കൊടുങ്കാറ്റിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ ബി, സി ഗേറ്റുകളില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. വെള്ളം ശുദ്ധീകരിക്കുന്നതിനും നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആഭ്യന്തര ടെര്‍മിനലിന്റെ ഭാഗങ്ങള്‍ അടച്ചിരിക്കും.