അന്താരാഷ്ട്ര ടെക് പ്രൊഫഷണലുകള്‍ മറ്റ് പ്രവിശ്യകളേക്കാള്‍ കൂടുതല്‍ ആല്‍ബെര്‍ട്ടയില്‍ ജോലി ചെയ്യാന്‍ തെരഞ്ഞെടുക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനിയറിംഗ് ടെക്‌നോളജി പ്രൊഫഷണല്‍സ് ഓഫ് ആല്‍ബെര്‍ട്ട(ASET) അടുത്തിടെ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ASET ന്റെ സര്‍വേ കാണിക്കുന്നത് 93 ശതമാനം എഞ്ചിനിയറിംഗ് ടെക്‌നോളജി പ്രൊഫഷണലുകളും ആല്‍ബെര്‍ട്ടയില്‍ സന്തുഷ്ടരാണെന്നാണ്. നിരവധി തൊഴിലവസരങ്ങളാണ് പ്രവിശ്യയില്‍ തുറന്നിരിക്കുന്നത്. അതിനാല്‍ നിരവധി പ്രൊഫഷണലുകളെയാണ് പ്രവിശ്യകളിലേക്ക് ആകര്‍ഷിക്കുന്നത്.
പ്രൊഫഷണലുകള്‍ക്ക് കഴിവിനനുസരിച്ച് ജോലികള്‍ ലഭിക്കും. കാനഡയിലെ മറ്റ് പ്രവിശ്യകളില്‍ വന്നിറങ്ങിയാല്‍ പോലും അന്താരാഷ്ട്ര പ്രൊഫഷണലുകള്‍ ആല്‍ബെര്‍ട്ടയിലേക്ക് താമസം മാറാനും ജോലി കണ്ടെത്താനും ശ്രമിക്കുന്നതായി സര്‍വേയില്‍ കണ്ടെത്തി. എല്ലാവര്‍ക്കും തുല്യ അവസരമാണ് പ്രവിശ്യ നല്‍കുന്നതെന്നതാണ് പ്രധാന കാരണമെന്ന് ASET സിഇഒ ബാരി കവാന പറഞ്ഞു. അന്താരാഷ്ട്ര പ്രൊഫഷണലുകള്‍ക്ക് നാല് മാസത്തിനുള്ളില്‍ ആല്‍ബെര്‍ട്ടയില്‍ ജോലി ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് പ്രൊഫഷണലുകള്‍ക്ക് പ്രയോജനപ്പെടുത്താം.