വാഷിങ്ടണ്‍: യുഎസില്‍ ഇന്ത്യക്കാരനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ മൊണ്ടാനയിലെ ഗ്ലേസിയര്‍ നാഷണല്‍ പാര്‍ക്കിലാണ് ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തിയത്. പാര്‍ക്ക് അധികൃതരുടെ ഒരു മാസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കാലിഫോര്‍ണിയയില്‍ ജോലി ചെയ്തിരുന്ന മഹാരാഷ്ട്ര സ്വദേശിയായ സിദ്ധാന്ത് പട്ടീലാണ് മരിച്ചത്. ജൂലൈ ആറിന് അവലാഞ്ചെ ലേക്കിന് മുകളിലുള്ള മലയിടുക്കിലേക്ക് നടന്നുകയറിയതാണ്. വലിയ പാറയുടെ മുകളില്‍ നിന്നപ്പോള്‍ താഴെ അവലാഞ്ചെ തടാകത്തിലേക്ക് വീണതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധാന്ത് തടാകത്തിലേക്ക് വീണതും ഒഴുക്കില്‍പ്പെട്ടതും ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ കണ്ടിരുന്നു. സിദ്ധാന്തിന്‍റെ മൃതദേഹം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചതായി സിദ്ധാന്തിന്‍റെ അമ്മാവന്‍ പ്രിതേഷ് ചൗധരി സ്ഥിരീകരിച്ചു.