കാലങ്ങളേറെയായി മലയാളികളെ വിനോദത്തിന്റെ കൊടുമുടിയിൽ എത്തിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായി എത്തി പിന്നീട് മലയാള സിനിമയുടെ സ്വന്തം നായകനായി മാറിയ മോഹൻലാലിന്റേതായി വരുന്ന ഓരോ സിനിമകൾക്കായും ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അത്തരത്തിലുള്ള ഏതാനും സിനിമകളാണ് റിലീസ് കാത്തുനിൽക്കുന്നതും. അക്കൂട്ടത്തിലെ പ്രധാന സിനിമകളാണ് ബറോസും എമ്പുരാനും.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് ബ്ലോക് ബസ്റ്ററായി മാറിയ ലൂസിഫിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമയാണ് ബറോസ്. ചിത്രം ഓണം റിലീസായി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ഈ സിനിമകളുടെ ബജറ്റ് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്.
ബിഗ് ബജറ്റിലാണ് എമ്പുരാനും ബറോസും ഒരുങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം 100 കോടി അടുപ്പിച്ചാണ് ബറോസിന്റെ ആകെ ബജറ്റ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രം സെപ്റ്റംബർ 12ന് തിയറ്ററുകളിൽ എത്തും