ബീസി സറേയില്‍ ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത പാക്കിസ്ഥാന്‍-കനേഡിയന്‍ വ്യവസായിയായ രഹത് റാവുവിനെ അജ്ഞാതനായ അക്രമി തീകൊളുത്തി. 20 വയസ്സിന് മുകളില്‍ പ്രായമുള്ള യുവാവാണ് തീകൊളുത്തിയതെന്നാണ് ആര്‍സിഎംപി നല്‍കുന്ന പ്രാഥമിക വിവരം. വെള്ളിയാഴ്ചയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ റാവു ആശുപത്രിയില്‍ ചികിത്സയിലാണ്. നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതരും റിപ്പോര്‍ട്ട് ചെയ്യുന്നു. റാവുവിനെ ആക്രമിച്ചതായി സംശയിക്കുന്നയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു.
പണമിടപാടുമായി ബന്ധപ്പെട്ട് എന്ന് പറയുന്ന പ്രതി റാവുവിന്റെ ഓഫീസിലെത്തിയ ഉടന്‍ തീകൊളുത്തി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ നിജ്ജാറിന്റെ മരണം മുതല്‍ കാനഡയിലെ പ്രതിഷേധങ്ങളില്‍ റാവു സജീവമായി പങ്കെടുക്കുന്നുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.