മുന്‍നിര നേതാക്കളെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഹമാസും ഹിസ്ബുള്ളയും അറിയിച്ചതിന് പിന്നാലെ ഇസ്രയേലില്‍ ഉടലെടുത്ത യുദ്ധഭീതിയെ തുടര്‍ന്ന് കനേഡിയന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ. ഇസ്രയേലിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് പൗരന്മാരോട് കാനഡ മുന്നറിയിപ്പ് നല്‍കി. പ്രാദേശിക സായുധ സംഘട്ടനവും പ്രവചനാതീതമായ സുരക്ഷാ സാഹചര്യവും കണക്കിലെടുത്ത് ഇസ്രയേലിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ അറിയിച്ചു. മുന്നറിയിപ്പില്ലാതെ യാത്ര ചെയ്താല്‍ സുരക്ഷ കൂടുതല്‍ അപകടത്തിലായേക്കാമെന്നും വ്യക്തമാക്കി.
സായുധ സംഘര്‍ഷം രൂക്ഷമായാല്‍ വ്യോമാതിര്‍ത്തി അടയ്ക്കലും വിമാനം റദ്ദാക്കലും വഴിതിരിച്ചുവിടലുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ തടസ്സങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ യാത്രകള്‍ ഒഴിവാക്കുകയും ഇസ്രയേലിലുള്ള കനേഡിയന്‍ പൗരന്മാര്‍ സുരക്ഷിതമായി മറ്റ് കേന്ദ്രങ്ങളിലേക്ക് മാറാനും ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ മുന്നറിയിപ്പ് നല്‍കി. ഇതേ കാരണങ്ങളാല്‍ ലെബനനിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് മുമ്പ് കനേഡിയന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.