കാനഡയില്‍ വീട് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി 30 വര്‍ഷത്തെ മോര്‍ഗേജുകള്‍ ലഭിക്കും. ഒരു വീടെന്നത് യാഥാര്‍ത്ഥ്യമാകാന്‍ ശ്രമിക്കുന്നവര്‍ക്ക് കൂടുതല്‍ അഫോര്‍ഡബിളാക്കുക എന്ന ലിബറല്‍ സര്‍ക്കാരിന്റെ വാഗ്ദാനമാണ് നടപ്പിലാകുന്നത്. പുതിയ ഭരണം കാരണം വീടു വാങ്ങുന്ന ചിലര്‍ക്ക് അവരുടെ കടമെടുക്കാനുള്ള ശേഷി പിന്നെയും വര്‍ധിക്കാനിടയുണ്ട്. എങ്കിലും ഹൗസിംഗ് അഫോര്‍ഡബിളിറ്റിയിലെ മൊത്തത്തിലുള്ള ആഘാതം പരിമിതമായിരിക്കാനാണ് സാധ്യതയെന്ന് ഹൗസിംഗ് അഫോര്‍ഡബിളിറ്റിയിലെ മൊത്തത്തിലുള്ള ആഘാതം പരിമിതമായിരിക്കാനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ പറയുന്നു.
വ്യാഴാഴ്ച മുതല്‍, ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് കാനഡയിലെ 25 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് ടേമില്‍ നിന്ന് മോര്‍ഗേജ് ലോണിന്റെ മൊത്തത്തിലുള്ള തിരിച്ചടവ് 30 വര്‍ഷമായി നീട്ടി. ഒരു മോര്‍ഗേജിന്റെ പ്രതിമാസ ചെലവ് താങ്ങാന്‍ കഴിയാത്ത കനേഡിയന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ സമയത്തിനുള്ളില്‍ മുഴുവന്‍ തുകയും തിരികെ നല്‍കുന്നത് പതിവ് പേയ്‌മെന്റുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് ഇതിന് പിന്നിലെ തീരുമാനം.
അപേക്ഷയില്‍ വായ്പയെടുക്കുന്നവരില്‍ ഒരാളെങ്കിലും ആദ്യമായി വീട് വാങ്ങുന്നത് സംബന്ധിച്ച കനേഡിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം. എങ്കില്‍ മാത്രമേ 30 വര്‍ഷത്തെ മോര്‍ഗേജ് നേടാന്‍ സാധിക്കുകയുളളൂ.