ആല്‍ബെര്‍ട്ടയിലുടനീളം വാഹന മോഷണം വര്‍ധിക്കുന്നതായി ആര്‍സിഎംപി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ മാസങ്ങള്‍ കൊണ്ട് നിരവധി വാഹനങ്ങളാണ് മോഷണം പോയതെന്ന് ആര്‍സിഎംപി പറയുന്നു. ഈ വര്‍ഷം ഇതുവരെ 3,932 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഇത് 8,710 ആയിരുന്നു. പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെടുന്നത് ട്രക്കുകളാണെന്നും ആര്‍സിഎംപി റിപ്പോര്‍ട്ട് ചെയ്തു. മോഷ്ടിക്കപ്പെടുന്ന വാഹനങ്ങള്‍ ഭൂരിഭാഗവും വിദേശത്തേക്ക് കയറ്റിയ്ക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു.
വാഹന മോഷണം തടയുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. വാഹനം നിര്‍ത്തിയിടുമ്പോള്‍ ലോക്ക് ചെയ്യുക, എല്ലാ വിന്‍ഡോകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, വാഹനം പൂട്ടിയ ഗ്യാരേജില്‍ പാര്‍ക്ക് ചെയ്യുക, വാഹനത്തില്‍ ഗ്യാരേജ് ഡോര്‍ ഓപ്പണറുകളോ താക്കോലുകളോ സൂക്ഷിക്കാതിരിക്കുക, വ്യക്തിഗത വസ്തുക്കള്‍, പ്രധാനപ്പെട്ട രേഖകള്‍ എന്നിവ വാഹനത്തിലില്ലെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ മുന്നോട്ടു വയ്ക്കുന്നു.