കാല്‍ഗറിയുടെ ഗ്രീന്‍ ലൈന്‍ എല്‍ആര്‍ടിയുടെ ആദ്യ ഘട്ടത്തില്‍ ആസൂത്രണം ചെയ്തതിനേക്കാള്‍ ആറ് സ്‌റ്റേഷനുകള്‍ കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ചെലവ് വര്‍ധിച്ചതോടെയാണ് സ്‌റ്റേഷനുകള്‍ വെട്ടിക്കുറയ്ക്കാന്‍ കാല്‍ഗറി സിറ്റി കൗണ്‍സില്‍ തീരുമാനിച്ചത്. പദ്ധതിയുടെ ചെലവ് നിലവില്‍ 6.2 ബില്യണ്‍ ഡോളറാണ് കണക്കാക്കുന്നത്. ഈയു ക്ലെയര്‍ മുതല്‍ ഷെപ്പേര്‍ഡ് വരെയുള്ള 18 കിലോമീറ്റര്‍ പാതയ്ക്ക് പകരം, ഈയു ക്ലെയറിനും ലിന്‍വുഡ്/മിലിക്കനുമിടയിലായിരിക്കും പുതിയ പാതയെന്ന് അധികൃതര്‍ പറഞ്ഞു.
സൗത്ത്ഈസ്റ്റിലുള്ള ഓഗ്ഡന്‍, സൗത്ത്ഹില്‍, ക്വാറി പാര്‍ക്ക്, ഡഗ്ലസ് ഗ്ലെന്‍, ഷെപ്പേര്‍ഡ് എന്നീ അഞ്ച് സ്‌റ്റേഷനുകള്‍ നീക്കം ചെയ്യും. കൂടാതെ ബെല്‍റ്റ്‌ലൈനിലെ സെന്റര്‍ സ്ട്രീറ്റില്‍ ഒരു ഭൂഗര്‍ഭ സ്റ്റേഷന്‍ നിര്‍മാണവും മാറ്റിവയ്ക്കും. ഫോര്‍ത്ത് സ്ട്രീറ്റില്‍ സ്‌റ്റേഷന്‍ നിര്‍മിക്കുന്നതിന് അനുകൂലമായി കൗണ്‍സില്‍ വോട്ട് ചെയ്തതിനാല്‍ ഡൗണ്‍ടൗണ്‍ കോറിന് താഴെയുള്ള ടണല്‍ ഭാഗവും കുറയ്ക്കും.
പുതിയ അലൈന്‍മെന്റ് പ്രകാരം, ഷെപ്പേര്‍ഡ് സ്റ്റേഷനില്‍ ആദ്യം നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്റ്റോറേജ് ഫെസിലിറ്റി ഹൈഫീല്‍ഡ് സ്റ്റേഷനില്‍ നിര്‍മിക്കും. ഗ്രീന്‍ലൈനിന്റെ ആദ്യ ഘട്ടത്തിന്റെ ചെലവ് 5.5 ബില്യണ്‍ ഡോളറായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പദ്ധതിക്ക് ഏഴ് ബില്യണ്‍ ഡോളറിലധികം ചെലവ് വരുമെന്ന് അധികൃതര്‍ പറയുന്നു.