കനേഡിയന്‍ ജനത നേരിടുന്ന പ്രധാന പ്രതിസന്ധി ഹൗസിംഗ് അഫോര്‍ഡബിളിറ്റി: സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Aug 1, 2024, 11:44 AM

 


നിരവധി സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും കാനഡയില്‍ താമസിക്കുന്നവര്‍ നിലവില്‍ നേരിടുന്ന പ്രധാന പ്രതിസന്ധി ഹൗസിംഗ് അഫോര്‍ഡബിളിറ്റിയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ജൂലൈ 12 നും 15 നും ഇടയില്‍ നടത്തിയ ലെഗര്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2,650 പേരില്‍ നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം പേരുടെയും പ്രശ്‌നം പാര്‍പ്പിട പ്രതിസന്ധിയാണ്. 

സര്‍വേ നടക്കുന്ന സമയം ബാങ്ക് ഓഫ് കാനഡ നാല് വര്‍ഷത്തിനിടയില്‍ ആദ്യമായി പലിശ നിരക്ക് കുറച്ചിരുന്നു. എന്നാല്‍ കനേഡിയന്‍ പൗരന്മാരുടെ ആശങ്കയെ നീക്കിയില്ല. പണപ്പെരുപ്പം താഴ്ന്നതും സമീപകാല പലിശനിരക്ക് വെട്ടിക്കുറവും മറ്റ് സാമ്പത്തികപരമായ ആശങ്കകള്‍ കുറയ്ക്കുന്നുണ്ടെങ്കിലും ഹൗസിംഗ് അഫോര്‍ഡബിളിറ്റി വലിയ പ്രശ്‌നായി തന്നെ തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കാനഡയില്‍ മിക്കവരും ഭവന നിര്‍മാണത്തിനാണ് കൂടുതല്‍ പണം ചെലവഴിക്കുന്നത്. ഇത് അവരുടെ ഡിസ്‌പോസിബിള്‍ വരുമാനം കുറയ്ക്കുകയും അവരുടെ ഇക്കണോമിക് ഔട്ട്‌ലുക്കിനെ തന്നെ ബാധിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് കണ്ടെത്തി.