ഹുഡ് പ്രശ്‌നം അപകടസാധ്യത വര്‍ധിപ്പിക്കുന്നു; 1.8  മില്യണിലധികം വാഹനങ്ങള്‍ തിരിച്ചുവിളിച്ച് ടെസ്‌ല

By: 600002 On: Jul 31, 2024, 10:37 AM

 


അപകടസാധ്യത വര്‍ധിപ്പിക്കുന്ന ഹുഡ് പ്രശ്‌നം കാരണം 1.8 മില്യണിലധികം വാഹനങ്ങള്‍ ടെസ്ല തിരിച്ചുവിളിക്കുന്നു. 2021-24 മോഡല്‍ 3, മോഡല്‍ എസ്, മോഡല്‍ എക്‌സ്, 2020-24 മോഡല്‍ Y  എന്നിവയാണ് തിരിച്ചുവിളിക്കുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഹുഡ് പൂര്‍ണമായും തുറക്കുകയും ഇത് ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തുകയും അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് അപകടങ്ങളോ പരുക്കുകളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്ന് കമ്പനി അറിയിച്ചു. 

പ്രശ്‌നം പരിഹരിക്കുന്നതിനായി ടെസ്ല സൗജന്യ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് പുറത്തിറക്കിയതായി യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വാഹന ഉടമകള്‍ 1-877-798-3752 എന്ന നമ്പറില്‍ ടെസ്ലയുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.