കാനഡ പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിവേചനം തുറന്നുകാട്ടി ഇന്റേണല്‍ റിപ്പോര്‍ട്ട് 

By: 600002 On: Jul 30, 2024, 1:09 PM

കാനഡയിലെ പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നടക്കുന്ന വിവേചനം തുറന്നുകാട്ടി ഇന്റേണല്‍ റിപ്പോര്‍ട്ട്. വിവരാവകാശ നിയമത്തിലൂടെ ലഭിച്ച റിപ്പോര്‍ട്ട്,  കോളിഷന്‍ എഗെയ്ന്‍സ്റ്റ് വര്‍ക്ക്‌പ്ലേയ്‌സ് ഡിസ്‌ക്രിമിനേഷന്‍ പുറത്തുവിട്ടു. കാനഡയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് ഫെഡറല്‍ ഗവണ്‍മെന്റ്. പൊതുസേവനത്തിന് നേതൃത്വം നല്‍കുന്നതിന്,  പ്രിവി കൗണ്‍സില്‍ ഓഫീസിനെയാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ഇവിടെയാണ് പല തരത്തിലുള്ള വിവേചനങ്ങള്‍ അധികാരികളില്‍ നിന്നും ജീവനക്കാര്‍ക്ക് നേരിടേണ്ടി വരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആറ് മാസത്തിനിടെ ജീവനക്കാരുമായി നടത്തിയ അഭിമുഖത്തില്‍ എക്‌സിക്യുട്ടീവ് തലത്തില്‍ ഉള്‍പ്പെടെ വംശീയ വിദ്വേഷം, വാക്കാലുള്ള ആക്രമണങ്ങള്‍, പരിഹാസം, ആക്ഷേപം, മറ്റ് അക്രമങ്ങള്‍ എന്നിവ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ളത്. വിവേചനം പതിവാണെന്നും ഇവ സാധാരണവല്‍ക്കരിക്കുകയായി ചെയ്യപ്പെടുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

വെള്ളക്കാരായ ജീവനക്കാരും എക്‌സിക്യുട്ടീവുകളും കരിയര്‍ മുന്നേറ്റ സാധ്യതകള്‍ ഉള്ളതായി പറയുമ്പോഴും കറുത്ത വര്‍ഗക്കാരായ, സ്വദേശീയരായ, വംശീയവല്‍ക്കരിക്കപ്പെട്ട ആളുകൾക്ക് കരിയർ മുന്നേറാനുള്ള സാദ്ധ്യതകൾ വിദൂരമാണെന്നാണ് ആറ് മാസക്കാലയളവിൽ വിവിധ  ജീവനക്കാരുമായി നടത്തിയ   അഭിമുഖത്തിലൂടെ  കണ്ടെത്തിയിട്ടുള്ളതെന്ന് ഡോ. സെല്ലാഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു