ഒന്റാരിയോയില്‍ ഭവന നിര്‍മാണം മന്ദഗതിയില്‍: റിപ്പോര്‍ട്ട് 

By: 600002 On: Jul 30, 2024, 12:22 PM

 

 


ഒന്റാരിയോയില്‍ ഭവന നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതായി റിപ്പോര്‍ട്ട്. ഒന്റാരിയോയിലെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ ഒരു ദശാബ്ദത്തിനുള്ളില്‍ 1.5 മില്യണ്‍ വീടുകള്‍ നിര്‍മിക്കുമെന്ന് ഫോര്‍ഡ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത് രണ്ട് വര്‍ഷത്തിനു ശേഷം വീട് നിര്‍മാണം മന്ദഗതിയിലാണ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ആരംഭിച്ച ഭവന നിര്‍മാണം മുന്‍ വര്‍ഷത്തേക്കാള്‍ പിന്നിലാണ്. 

ജൂണ്‍ മാസത്തില്‍ 44 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം പുതിയ വീടുകളുടെ വില്‍പ്പനയും കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കനേഡിയന്‍ മോര്‍ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍ ഡാറ്റ പ്രകാരം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 10,000 ത്തിലധികെ താമസക്കാരുള്ള ഒന്റാരിയോയുടെ പ്രദേശങ്ങളില്‍ 36,371 പുതിയ വീടുകളുടെ നിര്‍മാണം ആരംഭിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 14 ശതമാനം കുറവാണിതെന്നാണ് കണക്കുകള്‍. 

2023 ജൂണില്‍ ഒന്റാരിയോയില്‍ 10,114 പുതിയ വീടുകള്‍ നിര്‍മിച്ചപ്പോള്‍ ഈ വര്‍ഷം അതേകാലയളവില്‍ 5,681 ആയി കുറഞ്ഞതായി സിഎംഎച്ച്‌സി റിപ്പോര്‍ട്ട് ചെയ്യുന്നു.