കാനഡയിലുള്ളവര്‍ക്ക് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പെഴ്‌സീഡ് ഉല്‍ക്കാവര്‍ഷം വീക്ഷിക്കാം. Space.com പറയുന്നതനുസരിച്ച് പെഴ്‌സീഡ് ഉല്‍ക്കാവര്‍ഷം ജൂലൈ മധ്യത്തിനും ആഗസ്റ്റിനും ഇടയിലാണ് സംഭവിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 12 നും 13 ന് പുലര്‍ച്ചയ്ക്കുമിടയില്‍ പെഴ്‌സീഡ് ഉല്‍ക്കാവര്‍ഷം വീക്ഷിക്കാമെന്ന് വെബ്‌സൈറ്റ് പറയുന്നു. ഉല്‍ക്കാവര്‍ഷ സമയത്ത് ചന്ദ്രന്‍ 50 ശതമാനം പ്രകാശിക്കും. ആകാശത്ത് നടക്കുന്ന ഈ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ ഏറ്റവും നല്ല സമയം അര്‍ധരാത്രി മുതല്‍ പ്രഭാതം വരെയാണ്.
109 P/Swift-Tuttle എന്ന ധൂമകേതുവില്‍ നിന്നാണ് പെഴ്‌സീഡുകള്‍ ഉത്ഭവിക്കുന്നത്. ഇത് സൂര്യനെ വലം വയ്ക്കാന്‍ 133 വര്‍ഷമെടുക്കുമെന്ന് നാസ വ്യക്തമാക്കുന്നു. 1992 ഡിസംബറിലാണ് അവസാനമായി സ്വിഫ്റ്റ്-ട്ട്ടല്‍ ഭൂമിയുടെ സമീപത്ത് കൂടി കടന്നു പോയത്. ഈ സമയം ഇതില്‍ നിന്നും പുറത്തുവന്ന പൊടുപടലങ്ങളും മഞ്ഞും ഇപ്പോഴും സൗരയൂഥത്തില്‍ തങ്ങിനില്‍ക്കുന്നുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ഈ അവശിഷ്ടങ്ങള്‍ക്കിയടിലൂടെ ഭൂമി കടന്നു പോകുമ്പോഴാണ് പെഴ്‌സീഡ് ഉല്‍ക്കാ വര്‍ഷം ഉണ്ടാകുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഉല്‍ക്കാവര്‍ഷമായി ഇതിനെ കണക്കാക്കാമെന്ന് നാസ പറയുന്നു.
മണിക്കൂറില്‍ 50 മുതല്‍ 100 ഓലം ഉല്‍ക്കകളായിരിക്കും ആകാശത്ത് ദൃശ്യമാവുക. അഗ്നിഗോളങ്ങളാണ് ഇവയെന്നതാണ് ഒരു പ്രത്യേകത. നഗ്നനേത്രങ്ങള്‍ കൊണ്ട് ഉല്‍ക്കാവര്‍ഷം കാണാം എന്നതാണ് മറ്റൊരു സവിശേഷത. നഗരത്തിരക്കുകളില്‍ നിന്നും മാറി മലിനീകരണമില്ലാത്ത ഇടങ്ങളില്‍ പോയാല്‍ രാത്രിയില്‍ ഉല്‍ക്കാവര്‍ഷം ദൃശ്യമാകും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കില്‍ എവിടെ നിന്നാലും നഗ്ന നേത്രങ്ങള്‍ കൊണ്ട് ഉല്‍ക്കാവര്‍ഷം കാണാന്‍ സാധിക്കും.