ഇംഗ്ലണ്ടില്‍ 17 വയസ്സുകാരൻ കത്തി കൊണ്ട് രണ്ടു കുട്ടികളെ കുത്തിക്കൊന്നു;ഒമ്പത് പേർക്ക് പരിക്ക്

By: 600007 On: Jul 30, 2024, 7:59 AM

സൗത്ത്പോർട്ട്: ഇംഗ്ലണ്ടില്‍ 17 വയസ്സുകാരൻ കത്തി കൊണ്ട് രണ്ടു കുട്ടികളെ കുത്തിക്കൊന്നു. വടക്കൻ ഇംഗ്ലണ്ടില്‍ തിങ്കളാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്.

രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും ഒമ്ബത് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു, ആറ് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ലിവർപൂളിനടുത്തുള്ള സൗത്ത്‌പോർട്ടിലാണ് ആക്രമണം നടന്നത്.

17 വയസ്സുള്ള പുരുഷനെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും അറസ്റ്റ് ചെയ്തതായി മെർസിസൈഡ് പോലീസ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. പ്രതിയുടെ മുൻകാലചരിത്രം അടക്കം പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.