യുപിഐ ഇടപാടുകൾ കുതിക്കുന്നു; വിപണി കീഴടക്കി ഫോൺ പേയും ഗൂഗിൾ പേയും

By: 600007 On: Jul 29, 2024, 1:27 PM

രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകളിൽ 57 ശതമാനം വളർച്ച. യുപിഐ ഇടപാടുകളുടെ എണ്ണം 2019-20ൽ 12.5 ബില്യണിൽ നിന്ന് 2023-24ൽ 131 ബില്യണായി ഉയർന്നു. ഫോൺ പേ, ഗൂഗിൾ പേ എന്നിവയാണ് യുപിഐ  ഇടപാടുകളിൽ ആധിപത്യം പുലർത്തുന്നത് .  86 ശതമാനമാണ് ഇരു കമ്പനികളുടേയും  ആകെ വിപണി വിഹിതം.  ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് (BCG) ബാങ്കിംഗ് സെക്ടർ റൗണ്ടപ്പ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഇരട്ടിയായി.  അതേ സമയം ഡെബിറ്റ് കാർഡ് ഇടപാടുകൾ വർഷം തോറും 43 ശതമാനം കുറഞ്ഞു വരികയാണെന്ന് കണക്കുകൾ  വ്യക്തമാക്കുന്നു.