ഫെഡറല്‍ പബ്ലിക് സര്‍വീസില്‍ കൂടുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ ഫെഡറല്‍ സര്‍ക്കാര്‍ പരിശോധിക്കുന്നു. ചാട്ട്‌ബോട്ടുകളുടെ സാധ്യതയാണ് കൂടുതലായും ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും നിറവേറ്റാനും ജീവനക്കാരെ സഹായിക്കുന്നതിന് സ്വകാര്യ മേഖലയിലെ കോള്‍ സെന്ററുകള്‍ ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാരിന്റെ ചീഫ് ഡാറ്റ ഓഫീസര്‍ സ്റ്റീവന്‍ ബര്‍ട്ട് പറയുന്നു. ഈ രീതിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങളുടെ ആവശ്യമറിഞ്ഞ് ജോലി ചെയ്യാന്‍ എഐ ചാറ്റ്‌ബോട്ടുകളുടെ സഹായം പ്രയോജനകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ സര്‍ക്കാര്‍ ഡാറ്റ കൃത്യമായി ശേഖരിക്കാനും സൂക്ഷിക്കാനും എഐ ഉപയോഗിക്കാം.
അടുത്ത മാര്‍ച്ച് മാസത്തില്‍ എഐ സംവിധാനം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എഐ സ്ട്രാറ്റജി അടുത്ത മാസങ്ങളില്‍ രൂപപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.