റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് തട്ടിപ്പ്: വാന്‍കുവറില്‍ റിയല്‍റ്ററിന് 110,000 ഡോളര്‍ പിഴ ചുമത്തി 

By: 600002 On: Jul 29, 2024, 12:32 PM

 

 

വാന്‍കുവറില്‍ മോശം പെരുമാറ്റം നടത്തിയതിനും റിയല്‍ എസ്റ്റേറ്റ് നിക്ഷേപ തട്ടിപ്പ് നടത്തിയതിനും റിയല്‍റ്റര്‍ക്ക് 110,000 ഡോളര്‍ പിഴ ചുമത്തിയതായി ബീസി ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി(BCFSA) അറിയിച്ചു. വെന്‍ഡി മില്‍സ് എന്ന റിയല്‍റ്റര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. മില്‍സിന്റെയും അവരുടെ പേഴ്‌സണല്‍ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്റെയും ലൈസന്‍സുകളും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 

2018 നും 2020നും ഇടയില്‍ വാന്‍കുവറിലെ റിയല്‍ എസ്റ്റേറ്റ് വില്‍പ്പനയ്ക്കായി മില്‍സിനെ ഒരു ക്ലയ്ന്റ് സമീപിച്ചു. പ്രാപ്പര്‍ട്ടി വാങ്ങാനും പുതുക്കിപ്പണിയാനും വില്‍ക്കാനുമുള്ള നടപടിക്രമങ്ങള്‍ക്കായാണ് മില്‍സിനെ സമീപിച്ചതെന്ന് ബിസിഎഫ്എസ്എ പറഞ്ഞു. ഉടമ്പടി പ്രകാരം, ക്ലയ്ന്റ് മില്‍സിന് 60,000 ഡോളര്‍ നല്‍കി. കൂടാതെ നിക്ഷേപത്തിന് 20,000 റിട്ടേണും വാഗ്ദാനം ചെയ്തു. പിന്നീട് ക്ലയ്ന്റ് 60,000 തിരികെ ചോദിച്ചു. എന്നാല്‍ ആ സമയത്ത് മില്‍സ് രണ്ടാമത്തെ പ്രോപ്പര്‍ട്ടി വാങ്ങുന്നതിനും പുതുക്കുന്നതിനും വാഗ്ദാനം ചെയ്തു. പണം തട്ടിയെന്ന് തിരിച്ചറിഞ്ഞ ക്ലയ്ന്റ് കേസ് നല്‍കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ക്ലയ്ന്റിന് വാഗ്ദാനം ചെയ്ത 80,000 ഡോളറില്‍ 70,500 ഡോളര്‍ തിരികെ നല്‍കി.

തന്റെ ക്ലയ്ന്റിനായി നല്‍കുന്ന റിയല്‍ എസ്‌റ്റേറ്റ് സേവനങ്ങളെക്കുറിച്ച് മില്‍സ് തന്റെ ബ്രോക്കറേജിനെ അറിയിച്ചില്ലെന്ന് ബിസിഎഫ്എസ്എ പറയുന്നു.