പാരീസ് ഒളിമ്പിക്‌സ്: കാനഡയ്ക്ക് അഭിമാനമായി എലീനര്‍ ഹാര്‍വി; ഫെന്‍സിംഗില്‍ വെങ്കല മെഡല്‍ 

By: 600002 On: Jul 29, 2024, 12:05 PM

 

 

ഒളിമ്പിക്‌സില്‍ കാനഡ ആദ്യമായി ഫെന്‍സിംഗില്‍ മെഡല്‍ നേടി. വനിതായി ഫോയില്‍ ഇവന്റില്‍ 29കാരിയായ എലീനര്‍ ഹാര്‍വിയാണ് വെങ്കല മെഡല്‍ നേടിയത്. ഇറ്റലിയുടെ നാലാം റാങ്കുകാരിയായ ആലീസ് വോള്‍പ്പിനെ 15-12 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഹാര്‍വി വെങ്കലം കരസ്ഥമാക്കിയത്. ഹാര്‍വിയുടെ ആദ്യ ഒളിമ്പിക് മെഡലും കാനഡയുടെ ഫെന്‍സിംഗ് ചരിത്രത്തില്‍ ഇടം നേടിയ വിജയവുമാണിത്. ഞായറാഴ്ച പാരീസില്‍ നടന്ന മത്സരത്തില്‍ ഫെന്‍സിംഗില്‍ ഇറ്റലിയുടെ മാര്‍ട്ടിന ഫവാറെറ്റോയെ 15-14 ന് തോല്‍പ്പിച്ചാണ് ഹാര്‍വി സെമിയിലെത്തിയത്. 

2016 ലാണ് ഹാര്‍വി സമ്മര്‍ ഒളിമ്പിക്‌സില്‍ കാനഡയെ പ്രതിനിധീകരിക്കാന്‍ യോഗ്യത നേടിയത്. 2016 സമ്മര്‍ ഒളിമ്പിക്‌സില്‍ ലോക ഒന്നാം നമ്പര്‍ താരം അരിയാന എറിഗോയെ തോല്‍പ്പിച്ച് ഹാര്‍വി ക്വാര്‍ട്ടറിലെത്തി. ഒളിമ്പിക്‌സ് ചരിത്രത്തിലെ ഒരു കനേഡിയന്‍ ഫെന്‍സറുടെ ഏറ്റവും ഉയര്‍ന്ന ഫിനിഷാണ് അന്ന് നടന്നത്.