ന്യൂസിലാന്‍ഡ് ടീമിന്റെ പരിശീലനം പകര്‍ത്താന്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച സംഭവത്തില്‍ കനേഡിയന്‍ വനിതാ ഫുട്‌ബോള്‍ ടീം പ്രധാന കോച്ചായ ബൈവ് പ്രീസ്റ്റ്മാന് ഫിഫ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. ഒപ്പം സഹപരീലകയ്ക്കും വീഡിയോ അനലിസ്റ്റിനും വിലക്കുണ്ട്. കൂടാതെ പാരീസ് ഒളിമ്പിക്‌സ് വനിതാ ഫുഡ്‌ബോള്‍ ടൂര്‍ണമെന്റില്‍ കാനഡയ്ക്ക് ആറ് പോയിന്റ് വെട്ടിക്കുറച്ചതായും അറിയിച്ചു.
ഈ നടപടിക്ക് പുറമെ സമ്മര്‍ ഗെയിംസില്‍ നടന്ന ഒരു കേസില്‍ കനേഡിയന്‍ സോക്കര്‍ ഫെഡറേഷന് 226,000 ഡോളര്‍ പിഴയും വിധിച്ചു. ന്യൂസിലന്‍ഡ് ടീമിന്റെ പരിശീലന രീതിയും തന്ത്രങ്ങളും ചോര്‍ത്താന്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കാനഡ ടീമിന്റെ സഹപരീശീലകയെയും വീഡിയോ അനലിസ്റ്റിനെയും കനേഡിയന്‍ ഒളിമ്പിക് കമ്മിറ്റി പുറത്താക്കിയിരുന്നു.