കാട്ടുതീ സാരമായി ബാധിച്ച ജാസ്‌പെറിലെ നിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ സഹായിക്കാന്‍ കനേഡിയന്‍ റെഡ്‌ക്രോസുമായി ചേര്‍ന്ന് പ്രവിശ്യാ, ഫെഡറല്‍ സര്‍ക്കാരുകള്‍ സംഭാവനാ സംരംഭം ആരംഭിക്കുന്നു. കനേഡിയന്‍ റെഡ്‌ക്രോസ് 2024 ആല്‍ബെര്‍ട്ട വൈല്‍ഡ്ഫയേഴ്‌സ് അപ്പീലിലേക്ക് ഇരു സര്‍ക്കാരുകളും സംഭാവന ചെയ്യും. ഇതോടെ മൂന്ന് മില്യണിലധികം ഡോളര്‍ സഹായത്തിനായി സമാഹരിക്കാന്‍ സാധിക്കും. ഡൊണേഷന്‍ മാച്ചിംഗ് 30 ദിവസത്തേക്കാണ്. അത് മുന്‍കാല പ്രാബല്യത്തോടെ ജൂലൈ 25 ന് ആരംഭിച്ചു.
കനേഡിയന്‍ സര്‍ക്കാരും ആല്‍ബെര്‍ട്ട സര്‍ക്കാരും കാട്ടുതീ ബാധിച്ച ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നത് തുടരുമെന്നും എമര്‍ജന്‍സി പ്രിപ്പേര്‍ഡ്‌നസ്സ് മിനിസ്റ്റര്‍ ഹര്‍ജിത് എസ് സജ്ജന്‍ പറഞ്ഞു. പൊതുസുരക്ഷ ഉറപ്പാക്കാനും നാശനഷ്ടങ്ങള്‍ നികത്താനും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോക്കി മൗണ്ടെയ്ന്‍സിലുള്ള ടൗണില്‍ കാട്ടുതീയെ തുടര്‍ന്ന് 20,000 ത്തിലധികം ആളുകളെയാണ് ഒഴുപ്പിച്ചത്. നഗരത്തില്‍ കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും കത്തിയമര്‍ന്നു.