കാനഡയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് തുടക്കമായേക്കാവുന്ന മികച്ച പത്ത് ജോലികള്‍

By: 600002 On: Jul 27, 2024, 1:22 PM

 


ചെറിയ ജോലിയില്‍ കയറി മികച്ച വേതനമുള്ള മറ്റൊരു ജോലിയില്‍ പ്രവേശിക്കുക എന്നതാണ് ഏത് തൊഴില്‍ അന്വേഷകരും ആഗ്രഹിക്കുന്നത്. കാനഡയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് തുടക്കമായേക്കാവുന്ന മികച്ച പത്ത് ജോലികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് എംപ്ലോയ്‌മെന്റ് വെബ്‌സൈറ്റായ ഇന്‍ഡീഡ്. രാജ്യത്തെ പല കമ്പനികളും സജീവമായി തന്നെ നിയമനങ്ങള്‍ നടത്തുകയും തൊഴിലാളികളെ കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇന്‍ഡീഡ് പറയുന്നു. 

സാമ്പത്തിക, സാമൂഹിക, സാങ്കേതിക, ആരോഗ്യ മേഖലയിലേക്കുള്ള ജോലികളെല്ലാം പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. ബിരുദം പോലും ആവശ്യമില്ലാത്ത ചില ജോലികളും പട്ടികയില്‍ ഉണ്ട്. 

തൊഴില്‍ അന്വേഷകര്‍ക്കായുള്ള പത്ത് ജോലികള്‍:

1. ഇ-കൊമേഴ്‌സ് സ്‌പെഷ്യലിസ്റ്റ്
2. ഇന്‍ഷുറന്‍സ് ഏജന്റ്
3. മൃഗഡോക്ടര്‍
4. പെറ്റ് ഗ്രൂമര്‍
5. രജിസ്‌ട്രേഡ് നഴ്‌സ്- ഐസിയു
6. രജിസ്‌ട്രേഡ് നഴ്‌സ്-മെഡിക്കല്‍/ സര്‍ജിക്കല്‍ 
7. രജിസ്‌ട്രേഡ് നഴ്‌സ്-ഇആര്‍
8. ഒപ്‌റ്റോമെട്രിസ്റ്റ് 
9. കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍
10. ഫിസിഷ്യന്‍