ചില മള്‍ട്ടി വിറ്റാമിനുകളിലും സപ്ലിമെന്റുകളിലും മെറ്റല്‍ ഫൈബറുകളുടെ സാന്നിധ്യം; മുന്നറിയിപ്പ് നല്‍കി ഹെല്‍ത്ത് കാനഡ;  ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചു  

By: 600002 On: Jul 27, 2024, 12:50 PM

 

 

ചില ബ്രാന്‍ഡുകളിലുള്ള മള്‍ട്ടിവിറ്റമിന്‍, സപ്ലിമെന്റ് ഉല്‍പ്പന്നങ്ങളില്‍ മെറ്റല്‍ ഫൈബറിന്റെ സാന്നിധ്യമുണ്ടാകാമെന്നും ഇത് ദഹന വ്യവസ്ഥയെ തകരാറിലാക്കുമെന്നും മുന്നറിയിപ്പ് നല്‍കി ഹെല്‍ത്ത് കാനഡ. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഇവയുടെ ഉപയോഗം നിര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കി.   ഫാക്ടേഴ്‌സ് ഗ്രൂപ്പ് ഓഫ് ന്യൂട്രീഷണല്‍ കമ്പനീസ് ഇന്‍ക്, കിര്‍ക്ക്‌ലാന്‍ഡ് സിഗ്നേച്ചര്‍,ലൈഫ്, ഓപ്ഷന്‍+, വെബ്ബര്‍ നാച്വറല്‍സ്, ലണ്ടന്‍ ഡ്രഗ്‌സിന്റെ വെല്‍നസ്സ്, വെജിഡേ, ഇക്വേറ്റ് തുടങ്ങിയവയുടെ ഉല്‍പ്പന്നങ്ങളിലാണ് മെറ്റല്‍ ഫൈബറുകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇവ ഉപയോഗിക്കുന്നവര്‍ നിര്‍ത്തണമെന്ന് ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കി. കാലാവധി സമയവും ലോട്ട് നമ്പറും അനുസരിച്ച് ബാധിക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വ്യത്യാസപ്പെടുന്നു.