സേവന മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ പുതിയ പദ്ധതികളുമായി എയര്‍ ഇന്ത്യ. ആഭ്യന്തര, വിദേശ സര്‍വീസുകള്‍ വര്‍ധിപ്പിച്ച് സൗകര്യപ്രദമായ വിമാനയാത്ര വാഗ്ദാനം ചെയ്യുകയെന്നതാണ് ലക്ഷ്യമെന്ന് സിഇഒ കാംപെല്‍ വില്‍സണ്‍ പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് സര്‍വീസുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മുംബൈ-സാന്‍ഫ്രാന്‍സിസ്‌കോ, ബെംഗളൂരു-സാന്‍ഫ്രാന്‍സിസ്‌കോ സര്‍വീസുകള്‍ ആരംഭിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കിലേക്കും സര്‍വീസുകള്‍ കൂട്ടി.
ടൊറന്റോയിലേക്കും സര്‍വീസ് ലക്ഷ്യമിടുന്നുണ്ട്. സമീപഭാവിയില്‍ വടക്കേ അമേരിക്കയിലുള്ള മറ്റ് രണ്ട് ഡെസ്റ്റിനേഷനുകളിലേക്ക് കൂടി സര്‍വീസുകള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും വില്‍സണ്‍ പറയുന്നു.