ഫെഡറല്‍ സര്‍ക്കാര്‍ അമിത നികുതി ഏര്‍പ്പെടുത്തുന്നുവെന്ന് കാനഡയില്‍ താമസിക്കുന്ന 63 ശതമാനം പേരും അഭിപ്രായപ്പെടുന്നതായി പുതിയ സര്‍വേ. വിവേകശൂന്യമായി സര്‍ക്കാര്‍ പണം ചെലവഴിക്കുകയാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ടെന്ന് MEI-Ipsos Poll ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം ഉയര്‍ന്നു. കനേഡിയന്‍ സര്‍ക്കാരിന്റെ പണം ചെലവിടലിലുള്ള ഉത്തരവാദിത്തത്തിലും സുതാര്യതയിലും 10 പേരില്‍ ഏഴ് പേരും അതൃപ്താരാണെന്ന് സര്‍വേയില്‍ കണ്ടെത്തി. പ്രതികരിച്ച പത്തില്‍ ഏഴ് പേരും തങ്ങളുടെ നികുതി ഭാരം വളരെ കൂടുതലാണെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം പോയിന്റ് വര്‍ധിച്ചു. ഒരു ശതമാനം പേര്‍ മതിയായ പണം നല്‍കുന്നില്ലെന്ന് കരുതുന്നു.
ഫെഡറല്‍ സര്‍ക്കാരിന്റെ ചെലവിടല്‍ രീതികള്‍ കാനഡയിലെ ജനങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും സേവനങ്ങളെ പ്രത്യക്ഷത്തില്‍ ബാധിക്കാതെ ചെലവിടല്‍ വര്‍ധിക്കുന്നതായും MEI യിലെ കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് റെനൗഡ് ബ്രോസാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങള്‍ ആവശ്യപ്പെടുന്നതിനാല്‍ ട്രൂഡോ സര്‍ക്കാരിന് ചെലവുകളില്‍ പുന:പരിശോധന നടത്താനും സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുമുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് വര്‍ധന അതിസമ്പന്നരെ മാത്രമല്ല, ഇടത്തരക്കാരെയും ബാധിക്കുമെന്ന് നാലില്‍ മൂന്ന് പേരും കരുതുന്നതായും ഇത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും 60 ശതമാനം പേരും വിശ്വസിക്കുന്നതായും സര്‍വേയില്‍ പറയുന്നു.