ഹാച്ചിക്കോ പ്രതിമയ്ക്ക് മുകളിൽ കയറിയിരുന്നു ഫോട്ടോയെടുത്ത് യുവതി; രോഷം കൊണ്ട് നെറ്റിസൺസ്

By: 600007 On: Jul 27, 2024, 5:09 AM

 

വിനോദസഞ്ചാര യാത്രകൾക്കിടയിൽ ആളുകൾ ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും ഒക്കെ സാധാരണമാണ്. എന്നാൽ, ഓരോ സ്ഥലത്തിനും അതിന്റേതായ നിയന്ത്രണങ്ങളും നിയമങ്ങളും ഉണ്ടാകും. അവയെ ഒക്കെ കാറ്റിൽ പറത്തിക്കൊണ്ട് ചിലരെങ്കിലും പ്രവർത്തിക്കാറുണ്ട്. അതിന്റെ പരിണിതഫലങ്ങൾ ഒരു വലിയ സമൂഹത്തെ തന്നെ ബാധിക്കാറുണ്ട്. അത്തരത്തിൽ ഒരു യുവതിയുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് വിധേയമാവുകയാണ് ഇപ്പോൾ.

ജപ്പാനിലെ ഹാച്ചിക്കോ പ്രതിമയ്ക്ക് മുകളിൽ കയറിയിരുന്ന് യുവതി ഫോട്ടോയെടുക്കാൻ ശ്രമിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. ജപ്പാനിലെ ഹാച്ചിക്കോയുടെ തൻ്റെ ഉടമയോടുള്ള വിശ്വസ്തതയുടെ കഥ ലോകത്തിന് അജ്ഞാതമല്ല. ഈ നായ 1920 -കളിൽ ഒമ്പത് വർഷത്തോളം തൻ്റെ മരണപ്പെട്ട യജമാനൻ്റെ മടങ്ങിവരവിനായി ഷിബുയ സ്റ്റേഷനിൽ കാത്തിരുന്നു. പിന്നീട് അവിടെവച്ച് തന്നെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.

സ്റ്റേഷനടുത്തുള്ള ഹാച്ചിക്കോയുടെ പ്രതിമ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള പല വിനോദസഞ്ചാരകേന്ദരങ്ങളും അങ്ങേയറ്റം ആദരവോടെ സമീപിക്കേണ്ടത് പ്രധാനമാണ്. എന്നാൽ, പലരും അത്തരത്തിൽ വിവേകപൂർണമായ ഇടപെടൽ നടത്തുന്നതിൽ പരാജയപ്പെടുന്നു എന്നതിന് തെളിവാണ് ഈ സംഭവം.