മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറിയുടെ ആഭിമുഖ്യത്തിൽ കേരള ഫെസ്റ്റ് - 2024 സംഘടിപ്പിക്കുന്നു

By: 600007 On: Jul 27, 2024, 12:22 AM

മലയാളീ കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൻ്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന പരിപാടി ആയ കേരള ഫെസ്റ് 2024 ജൂലൈ 27 ശനി 4 മണി മുതൽ 8 മണി വരെ കാൽഗറി ജനസിസ് സെൻ്റർ കമ്മ്യൂണിറ്റി ജിമ്മിൽ വച്ച് നടത്തപ്പെടുന്നു.

കാൽഗറി മലയാളികൾക്ക് ഒരു ഉത്സവ പ്രതീതി നൽകി കൊണ്ട് നടത്തപ്പെടുന്ന ഈ പരിപാടിയുടെ മുഖ്യ ആകർഷണം വൈവിദ്ധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ അടങ്ങിയ ഫുഡ് ഫെസ്റ്റ് ആണ്. നാടൻ വിഭവങ്ങൾ ആയ കപ്പ, ദോശ എന്നിവയും തലശ്ശേരി ദം ബിരിയാണി, ചിക്കൻ പുലാവ്, ഗീ റൈസ് തുടങ്ങിയവയും നാടൻ പലഹാരങ്ങളും ഫ്യൂഷൻ വിഭവങ്ങളും പാനി പൂരി, ടിക്കി ചാറ്റ്, സമോസ തുടങ്ങിയ നോർത്ത് ഇന്ത്യൻ വിഭവങ്ങളും അടങ്ങിയ സ്റ്റാളുകൾ ഈ ഫുഡ് ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നു.

മലയാളികളുടെ തനത് വസ്ത്രങ്ങളും ആഭരണങ്ങളും അടങ്ങിയ Ethnic കൗണ്ടറുകൾ ആണ് ഈ പരിപാടിയുടെ മറ്റൊരകർഷണം. ഓണം പോലുള്ള വിശേഷവസരങ്ങൾക്കുള്ള വസ്ത്രങ്ങളും മറ്റും മിതമായ നിരക്കിൽ ഇവിടെ നിന്നും വാങ്ങാവുന്നതാണ്. കൂടാതെ kerala grocery, hair care products, എന്നിവയുടെ വിൽപ്പന സ്റ്റാളുകളും make-up, ഹെന്ന, nail polish തുടങ്ങിയവയുടെ കൗണ്ടറുകളും ഉണ്ടായിരിക്കുന്നതാണ്. ഇവക്ക് പുറമെ mortgage, immigration services, moving servives തുടങ്ങിയ ബിസിനസ് Kiosk-കളും ഉണ്ടായിരിക്കുന്നതാണ്.

കുട്ടികൾക്കായി ഫേസ് പെയിൻ്റിങ്ങും വിവിധ തരം കളികളും മത്സരങ്ങളും അടങ്ങിയ kids corner ഒരുക്കിയിരിക്കുന്നു. പുതുതായി കാനഡയിൽ എത്തിയവർക്കായി ന്യൂകമർ ഹെൽപ്‌ഡെസ്ക്കും ഇവിടെ ഉണ്ടായിരിക്കുന്നതാണ്. കാൽഗറി മലയാളി ഇവൻ്റുകളിൽ ആദ്യമായി ഒരു 360 ഡിഗ്രി ഫോട്ടോ ബൂത്ത് എന്നത് കേരള ഫെസ്റ്റിൻ്റെ പ്രത്യേകതകളിൽ ഒന്നായിരിക്കും. 

MCAC നാലാമത് തവണ ആണ് കേരള ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മലയാളികൾ കൂടാതെ എല്ലാ വിഭാഗം ജനങ്ങൾക്കും ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യം ആണ്. ഏവരെയും MCAC കേരള ഫെസ്റ്റ് 2024 ലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകരായ എംസിഎസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി MCAC പ്രസിഡൻ്റ് ശ്രീ മുഹമ്മദ് റഫീക്കുമായി ബന്ധപ്പെടാവുന്നതാണ്. Phone- 403-919-9040