ആര്‍ട്ടിക് മേഖലയില്‍ റഷ്യയുടെ ഇടപെടല്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പെന്റഗന്റെ മുന്നറിയിപ്പ് 

By: 600002 On: Jul 26, 2024, 3:36 PM

 


ജിപിഎസ് ഉപഗ്രഹങ്ങള്‍ തടസ്സപ്പെടുത്തുന്നതുള്‍പ്പെടെ ആര്‍ട്ടിക് മേഖലയില്‍ റഷ്യ അപകടകരമായ രീതിയില്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി പെന്റഗണ്‍. അമേരിക്കയെയും കാനഡയെയും സഖ്യകക്ഷികളെയും ലക്ഷ്യമിട്ട് ഫാര്‍ നോര്‍ത്തിലെ റഷ്യന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന 'ആര്‍ട്ടിക് സ്ട്രാറ്റജി' പെന്റഗണ്‍ പുറത്തിറക്കി. റഷ്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള മേഖലയില്‍ നാവിക സഹകരണം വര്‍ധിപ്പിച്ചതായും കൂടുതല്‍ അനുബന്ധ സൈനികാഭ്യാസങ്ങള്‍, പുതിയ സാങ്കേതിക വിദ്യകളുടെ വിന്യാസം, നാറ്റോയുമായി കൂടുതല്‍ സഹകരണം എന്നിവ 18 പേജുള്ള സ്ട്രാറ്റജിയില്‍ വിശദീകരിക്കുന്നു. 

ആര്‍ട്ടിക് മേഖലയില്‍ ജിപിഎസ് ഉപഗ്രഹങ്ങളുടെ റഷ്യന്‍ ജാമിംഗ് ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ചാരപ്രവര്‍ത്തനമാണെന്നും അമേരിക്കയുടെയും കാനഡയുടെയും മറ്റ് സഖ്യകക്ഷികളുടെയും ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നും സ്ട്രാറ്റജിയില്‍ പറയുന്നു. ഇതിന് യുഎസിനെയും പാര്‍ട്ണര്‍ ടെറിറ്ററികളെയും അപകടത്തിലാക്കാനുള്ള കഴിവുണ്ടെന്നും സ്ട്രാറ്റജിയില്‍ മുന്നറിയിപ്പ് നല്‍കുന്നു.