ഗ്രേറ്റര്‍ ടൊറന്റോയിലെ ഭൂരിഭാഗം പുതിയ കോണ്ടോ നിക്ഷേപകര്‍ക്കും പ്രതിമാസം പണം നഷ്ടപ്പെടുന്നു: റിപ്പോര്‍ട്ട് 

By: 600002 On: Jul 26, 2024, 3:16 PM

 


കാനഡയിലെ ഏറ്റവും വലിയ കോണ്ടോ മാര്‍ക്കറ്റ് ദശാബ്ദങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. ഓരോ മാസവും പണം നഷ്ടപ്പെടുന്ന നിക്ഷേപകരുടെ എണ്ണവും അവര്‍ക്ക് നഷ്ടപ്പെടുന്ന തുകയും വര്‍ധിച്ചതായി സിഐബിസി, അര്‍ബനേഷന്‍ എന്നിവയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പറയുന്നു. 2024 ന്റെ ആദ്യ പകുതിയില്‍ പണമൊഴുക്ക് കുറഞ്ഞു. മോര്‍ഗേജ് ഉള്ള പുതുതായി പൂര്‍ത്തിയാക്കിയ കോണ്ടോകളിലെ 82 ശതമാനം നിക്ഷേപകരെയും വര്‍ധിച്ചുവരുന്ന ചെലവുകള്‍ സാരമായി ബാധിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞ വര്‍ഷം 77 ശതമാനം എന്ന നിരക്കില്‍ നിന്നും ഇത് വര്‍ധിച്ചു. 2023 ല്‍ കോണ്ടോ നിക്ഷേപകര്‍ക്ക് ആവറേജ് നെഗറ്റീവ് മന്ത്‌ലി ക്യാഷ് ഫ്‌ളോ 597 ഡോളറായിരുന്നു. 2022 ല്‍ പ്രതിമാസം 223 ഡോളറായിരുന്നു. അതേസമയം, 2021 ലും 2020 ലും കോണ്ടോകള്‍ ലഭിച്ച നിക്ഷേപകര്‍ ഇപ്പോഴും പ്രതിമാസം ശരാശരി വരുമാനം നേടുന്നു. കഴിഞ്ഞ വര്‍ഷം ക്ലോസ് ചെയ്ത 30 ശതമാനം പേര്‍ക്ക് പ്രതിമാസം 1000 ഡോളറിലധികം നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.