ആല്‍ബെര്‍ട്ടയിലെ ജാസ്‌പെര്‍ പോലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണാതീതമായി കാട്ടുതീ പടരുന്നതിനാല്‍ കാല്‍ഗറിയിലുടനീളം കനത്ത പുക മൂടി. ഇതോടെ നഗരത്തിലെ വായു ഗുണനിലവാരം ലോകത്തുള്ള മറ്റ് ഉയര്‍ന്ന വായുമലിനീകരണമുള്ള നഗരങ്ങളേക്കാള്‍ മോശമായി തുടങ്ങിയതായി എണ്‍വയോണ്‍മെന്റ് കാനഡ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായുമലിനീകരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഡെല്‍ഹിയേക്കാള്‍ വായുമലിനീകരണം ഇപ്പോള്‍ കാല്‍ഗറിയിലാണെന്നാണ് റിപ്പോര്‍ട്ട്.
IQAir ന്റെ മാപ്പ് അനുസരിച്ച് കാല്‍ഗറിയില്‍ ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള പ്രദേശത്തിന് 188 ആണ് റേറ്റിംഗ്. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കുന്നു. ശ്വാസംമുട്ടല്‍, മറ്റ് അലര്‍ജി പ്രശ്‌നങ്ങള്‍ എന്നിവ ഉള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രായമായവര്‍, കുട്ടികള്‍ തുടങ്ങിയവരെ വായുമലിനീകരണം സാരമായി ബാധിക്കുന്നു.
നിലവില്‍ ഡെല്‍ഹിയില്‍ സ്‌മോക്ക് റേറ്റിംഗ് 60 ല്‍ ആണ്. എന്നാല്‍ കാല്‍ഗറിയില്‍ റേറ്റിംഗ് 80 ന് മുകളിലും 200 ന് താഴെയുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പുക ശ്വസിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് എയര്‍ ക്വാളിറ്റി അഡൈ്വസറി സ്റ്റേറ്റ്‌മെന്റ് പുറപ്പെടുവിച്ചുകൊണ്ട് എണ്‍വയോണ്‍മെന്റ് കാനഡ പറഞ്ഞു.