കാട്ടുതീ: വെസ്‌റ്റേണ്‍ കാനഡയിലും യുഎസിലും കനത്ത പുക മൂടി 

By: 600002 On: Jul 26, 2024, 11:53 AM



 

ജാസ്‌പെറിലുണ്ടായ നിയന്ത്രണാതീതമായ കാട്ടുതീ മൂലം വെസ്റ്റേണ്‍ കാനഡയിലും അമേരിക്കയിലും കനത്ത പുക മൂടുന്നു. വായുവിന്റെ ഗുണനിലവാരം മോശമാവുകയും വിസിബിളിറ്റി കുറയുകയും ചെയ്യുന്നതായി എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. ആല്‍ബെര്‍ട്ട, ബീസി, സസ്‌ക്കാച്ചെവന്‍, മാനിറ്റോബ, നോര്‍ത്ത്‌വെസ്റ്റ് ടെറിറ്ററികള്‍ എന്നിവയുടെ ചില ഭാഗങ്ങളില്‍ കനത്ത പുകമഞ്ഞ് ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ സ്‌മോക്ക്, ഹേയ്‌സ്, എയര്‍ ക്വാളിറ്റി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. 

ആല്‍ബെര്‍ട്ടയില്‍ വ്യാഴാഴ്ച രാവിലെ എണ്‍വയോണ്‍മെന്റ് കാനഡ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് ഇന്‍ഡെക്‌സ് 10+  പ്രവചിച്ചു. ഇത് ഉയര്‍ന്ന അപകട സാധ്യതയാണ്. എയര്‍ഡ്രി, കാല്‍ഗറി, കോള്‍ഡ് ലേക്ക്, ഡ്രെയ്ടണ്‍ വാലി, എഡ്മന്റണ്‍, എഡ്‌സണ്‍, ഫോര്‍ട്ട് മക്മറെ, ഫോര്‍ട്ട് മക്കേ, ജെനീസി, ഹിന്റണ്‍, ലാമോണ്ട് കൗണ്ടി, റെഡ്ഡീര്‍, സെന്റ് ആല്‍ബെര്‍ട്ട, വുഡ് ബഫല്ലോ സൗത്ത് എന്നിവടങ്ങളില്‍ പുക ബാധിച്ചു. 

കനത്ത പുക പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും അപകടസാധ്യത വര്‍ധിപ്പിക്കും. പൊതുജനങ്ങള്‍ക്ക് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി.