ഖാൻ യൂനിസിൽ ഇസ്രായേൽ വ്യോമാക്രമണം; 121 മരണം

By: 600007 On: Jul 25, 2024, 3:09 PM

ഗസ്സ: ഗാസയിലെ ഖാൻ യൂനിസിൽ തിങ്കളാഴ്ച ഇസ്രയേൽ ടാങ്കുകൾ നടത്തിയ വ്യോമാക്രമണത്തിൽ 121 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനു പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ, ഒന്നര ലക്ഷത്തോളം പേർ പ്രദേശത്തുനിന്ന് പലായനം ചെയ്തു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസ് കോൺഗ്രസിൽ സംസാരിക്കുന്നതിനു മുമ്പാണ് ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയത്. സുരക്ഷിതമെന്ന് ഇസ്രയേൽ മുൻപ്‌ പ്രഖ്യാപിച്ച മവാസിയുൾപ്പെടെ വിവിധ ജില്ലകളിൽനിന്ന് പലസ്തീൻകാരോട് ഇസ്രയേൽ സൈന്യം ഉത്തരവിട്ടതിനു പിന്നാലെയാണ് ആക്രമണം. കരയാക്രമണത്തിനൊപ്പം വ്യോമാക്രമണവും നടന്നു. 

ഇസ്രയേൽ ലക്ഷ്യമിട്ട പ്രദേശങ്ങളിൽ നാലുലക്ഷത്തോളം പേരാണ്  താമസിക്കുന്നത്. ഇവരിൽ ഒട്ടേറെപ്പേർ ഇവിടം വിട്ടുപോകാൻ തുടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഖാൻ യൂനിസിലെ രണ്ട് ക്ലിനിക്കുകളും ആക്രമണത്തിൽ തകർന്നു. ഹമാസിനെതിരായ ആക്രമണം തുടങ്ങാൻ പദ്ധതിയുണ്ടെന്നു പറഞ്ഞാണ് ഈ പ്രദേശങ്ങളിൽനിന്ന് ഒഴിയാൻ ഇസ്രയേൽ ൈസന്യം നിർദേശിച്ചത്. മധ്യ-തെക്കൻ ഗാസയിൽ ആക്രമണം തുടരുമെന്നും പറയുകയുണ്ടായി. ഗാസയിലെ ആകെ മരണം 39,006 ആയി.