വിദ്യാര്‍ത്ഥികളുടെ എണ്ണം കുതിച്ചുയരുന്നു; ആല്‍ബെര്‍ട്ടയില്‍ വിദ്യാഭ്യാസ മേഖലയില്‍ വന്‍ തുക നിക്ഷേപം പ്രഖ്യാപിച്ച് സര്‍ക്കാര്‍ 

By: 600002 On: Jul 25, 2024, 12:27 PM



പ്രവിശ്യയിലെ ജനസംഖ്യാ വര്‍ധനവ് കണക്കിലെടുത്തും വിദ്യാഭ്യാസ സമ്പ്രദായത്തിലെ സമ്മര്‍ദ്ദം ലഘൂകരിക്കാനും സഹായിക്കുന്നതിന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയ്ക്കായി ദശലക്ഷകണക്കിന് ഡോളര്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. മോഡുലാര്‍ ക്ലാസ് മുറികള്‍ക്കും പ്രവര്‍ത്തന ചെലവുകള്‍ക്കുമായി 215 മില്യണ്‍ ഡോളര്‍ പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പ്രഖ്യാപിച്ചു. 2024-25 അധ്യയന വര്‍ഷത്തില്‍ ധനസഹായം വിതരണം ചെയ്യുമെന്ന് സ്മിത്ത് പറഞ്ഞു. കാല്‍ഗറി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയിലാണ് സ്മിത്തിന്റെ പ്രഖ്യാപനം. 

പ്രവര്‍ത്തന ധനസഹായത്തിനായി ആല്‍ബെര്‍ട്ടയിലെ ഓരോ സ്‌കൂള്‍ അതോറിറ്റികള്‍ക്കും 125 മില്യണ്‍ ഡോളര്‍ വിഹിതം ലഭിക്കും. ഓരോ സ്‌കൂള്‍ അതോറിറ്റിക്കും ലഭ്യമായ തുക ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 100 ഓളം പുതിയ മോഡുലാര്‍ ക്ലാസ് റൂമുകളുടെ നിര്‍മാണത്തിനും ഇന്‍സ്റ്റാളേഷനും 50 മോഡുലാര്‍ യൂണിറ്റുകള്‍ വരെ മാറ്റി സ്ഥാപിക്കുന്നതിനുമായി 90 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതായി പ്രവിശ്യാ സര്‍ക്കാര്‍ വ്യക്തമാക്കി.