ബാങ്ക് ഓഫ് കാനഡ ബെഞ്ച് മാര്‍ക്ക് പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു

By: 600002 On: Jul 25, 2024, 9:14 AM

 

ബാങ്ക് ഓഫ് കാനഡ ബെഞ്ച് മാര്‍ക്ക് പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു. പണപ്പെരുപ്പവും ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയും കാരണം തുടര്‍ച്ചയായി രണ്ടാം തവണയാണ് പലിശ നിരക്ക് കുറയ്ക്കുന്നത്. ഇതോടെ അടിസ്ഥാന പലിശ നിരക്ക് 4.50 ആയി. ജൂണില്‍ പലിശ നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്നും കാല്‍ ശതമാനം കുറച്ച് 4.75 ശതമാനമാക്കിയിരുന്നു. 

അതേസമയം, പണപ്പെരുപ്പം തുടരുകയാണെങ്കില്‍ കൂടുതല്‍ നിരക്ക് കുറയ്ക്കല്‍ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഗവര്‍ണര്‍ ടിഫ് മക്ലെം സൂചിപ്പിച്ചിരുന്നു. സാമ്പത്തിക മാന്ദ്യം കാരണം ജൂണില്‍ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായിരുന്നു. വാര്‍ഷിക പണപ്പെരുപ്പ നിരക്ക് മെയ് മാസത്തില്‍ വീണ്ടും ഉയര്‍ന്നതിന് ശേഷം ജൂണില്‍ 2.7 ശതമാനമായി കുറഞ്ഞു.