വിഘടനവാദി ഗ്രൂപ്പായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ്(എസ്എഫ്‌ജെ) ഖലിസ്ഥാന്‍ റെഫറണ്ടം ജൂലൈ 28 ന് നടത്താനിരിക്കെ ഇന്ത്യ ഇക്കാര്യത്തില്‍ കാനഡയെ അതൃപ്തി അറിയിച്ചു. ഓട്ടവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഗ്ലോബല്‍ അഫയേഴ്‌സ് കാനഡയെ ഔദ്യോഗികമായി ഹിതപരിശോധനയില്‍ ആശങ്കയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എഡ്മന്റണിലെ ഹിന്ദു ക്ഷേത്രം ഖലിസ്ഥാന്‍ അനുകൂലികള്‍ തകര്‍ത്തിരുന്നു. കാനഡയിലെ ഹിന്ദുക്കള്‍ക്ക് നേരെയും ഖലിസ്ഥാന്‍വാദികള്‍ ഭീഷണി മുഴക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹിതപരിശോധന നടത്തുന്നതില്‍ ഇന്ത്യ ആശങ്ക അറിയിച്ചത്.
അതേസമയം, റഫറണ്ടം നടക്കുന്ന കാല്‍ഗറിയുടെ ചില ഭാഗങ്ങളില്‍ സ്ഥാപിച്ച ബാനറുകള്‍ അജ്ഞാതര്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് വികൃതമാക്കി. 'നിയമവിരുദ്ധമായ അടയാളം'(കഹഹലമഴമഹ ടശഴി) എന്ന് പെയിന്റ് ഉപയോഗിച്ച് എഴുതി. ബാനറുകള്‍ നശിപ്പിച്ചതായി എസ്എഫ്‌ജെ ജനറല്‍ കൗണ്‍സല്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനും സ്ഥിരീകരിച്ചു. വാരാന്ത്യത്തിലാണ് അക്രമികള്‍ ബാനറുകള്‍ നശിപ്പിച്ചതെന്നും തങ്ങള്‍ പുതിയവ സ്ഥാപിക്കുന്നിടത്തെല്ലാം അവര്‍ ഇത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.