കാനഡയില്‍ നിന്നും വെസ്റ്റ്‌ജെറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാക്കും 

By: 600002 On: Jul 25, 2024, 8:07 AM

 


കാനഡയില്‍ നിന്നും വെസ്റ്റ്‌ജെറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഉടന്‍ സൗജന്യ വൈഫൈ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനങ്ങളില്‍ വേഗതയേറിയതും സൗജന്യവുമായ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ടെലസുമായുള്ള പങ്കാളിത്തം എയര്‍ലൈന്‍ പ്രഖ്യാപിച്ചു. സ്റ്റാര്‍ലിങ്കാണ് ഇന്‍ഫ്‌ളൈറ്റ് വൈഫൈ വിതരണം ചെയ്യുന്നത്. വെസ്റ്റ്‌ജെറ്റ് റിവാര്‍ഡ് അംഗങ്ങള്‍ക്ക് ആനുകൂല്യം സൗജന്യമായിരിക്കും. ഇത് ലഭ്യമാക്കാന്‍ വെസ്റ്റ്‌ജെറ്റ് വെബ്‌സൈറ്റില്‍ അക്കൗണ്ട് രൂപീകരിച്ച് റിവാര്‍ഡ് അംഗമാകാം. ഇതില്‍ ജോയിന്‍ ചെയ്യുന്നതും സൗജന്യമാണ്. 

2024 ഡിസംബറില്‍ സൗജന്യ വൈഫൈ നല്‍കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. വെസ്റ്റ്‌ജെറ്റിന്റെ മോഡേണ്‍ നാരോബോഡി ഫ്‌ളീറ്റില്‍ 2025 അവസാനത്തോടെ ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയാകും. എല്ലാ വൈഡ് ബോഡി വിമാനങ്ങളും 2026 അവസാനത്തോടെ നവീകരിക്കും.