ഡൗണ്‍ടൗണ്‍ വാന്‍കുവറില്‍ മൂന്ന് പേരെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇവര്‍ സുഖം പ്രാപിച്ചുവരുന്നതായും പോലീസ് പറഞ്ഞു. രാത്രി 9.40 നും 9.52 നും ഇടയിലാണ് ആക്രമണം ഉണ്ടായത്. 41, 33,33 എന്നിങ്ങനെ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് കുത്തേറ്റത് ഒരേ പ്രതി തന്നെയാണ് മൂന്ന് പേര്‍ക്ക് നേരെയും ആക്രമണം നടത്തിയത്. പരുക്കേറ്റവരും പ്രതിയും തമ്മില്‍ പരിചയമുണ്ടോയെന്നതിനെക്കുറിച്ചും ആക്രമണത്തിനുണ്ടായ കാരണത്തെക്കുറിച്ചും വ്യക്തമല്ല. അന്വേഷണം നടത്തിവരികയാണെന്നും കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.