ക്യുബെക്കില്‍ കോവിഡ്-19 കേസുകളില്‍ വര്‍ധനവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാര്‍ച്ച് മാസത്തില്‍ 2.3 ശതമാനത്തില്‍ നിന്ന് ജൂലൈ ആദ്യ വാരം 16.3 ശതമാനമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ വേരിയന്റായ KP.3 ആണ് കാനഡയില്‍ കേസുകളുടെ വര്‍ധനവിന് കാരണം. എന്നാല്‍ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഇത് കൂടുതല്‍ ഗുരുതരമല്ലെന്ന് വിദഗ്ധര്‍ പറയുന്നു.
വേനല്‍ക്കാല യാത്രകള്‍ വര്‍ധിച്ചതും കൂടിച്ചേരലുകളും കേസുകള്‍ വര്‍ധിക്കാന്‍ കാരണമായതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. യാത്രകളില്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാനും കഴിയുന്നതും മാസ്‌ക് ധരിക്കാനും പൊതുജനങ്ങള്‍ക്ക് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രതിരോധ കുത്തിവെപ്പുകളെടുക്കാനും മുന്നറിയിപ്പ് നല്‍കുന്നു.