സസ്‌ക്കാച്ചെവനില്‍ കത്തിപ്പടരുന്നത് നൂറോളം കാട്ടുതീകളെന്ന് റിപ്പോര്‍ട്ട്. കാട്ടുതീ പടരുന്നതോടെ പ്രവിശ്യയില്‍ കനത്ത പുക പടരുകയാണ്. റെജീനയിലും സസ്‌കറ്റൂണിലും പുക ഉയരുന്നത് ആല്‍ബെര്‍ട്ടയിലും ബ്രിട്ടീഷ് കൊളംബിയയിലും പടരുന്ന കാട്ടുതീ മൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാട്ടുതീ സസ്‌ക്കാച്ചെവനില്‍ വായുവിന്റെ ഗുണനിലവാരം മോശമാക്കുകയാണ്. സസ്‌ക്കാച്ചെവന്‍ പബ്ലിക് സേഫ്റ്റി ഏജന്‍സി വൈസ് പ്രസിഡന്റ് സ്റ്റീവ് റോബര്‍ട്‌സ് പറയുന്നതനുസരിച്ച് ഈ വര്‍ഷം ഇതുവരെ 410 ഓളം കാട്ടുതീകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചവരെ പ്രവിശ്യയില്‍ 99 കാട്ടുതീകള്‍ സജീവമാണ്.
നഗരത്തില്‍ കാട്ടുതീപുക പടര്‍ന്നതോടെ വിസിബിളിറ്റി കുറഞ്ഞതായി എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. കാട്ടുതീ പുക പ്രായമോ ആരോഗ്യമോ പരിഗണിക്കാതെ എല്ലാവര്‍ക്കും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. കാട്ടുതീ പുകയിലെ സൂക്ഷമമായ കണങ്ങള്‍ കടുത്ത ആരോഗ്യ പ്രതിസന്ധിക്ക് കാരണമാകുമെന്നും എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി.