ജോലിത്തട്ടിപ്പ് കംബോഡിയയിൽ കുടുങ്ങിയത് 650 ഇന്ത്യക്കാർ

By: 600007 On: Jul 24, 2024, 7:19 AM

സിംഗപ്പൂർ ∙ ജോലിത്തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ 14 ഇന്ത്യൻ പൗരന്മാരെ എംബസി രക്ഷപ്പെടുത്തി. നോംപെന്നിൽ സന്നദ്ധസംഘടനയുടെ സംരക്ഷണത്തിലുള്ള ഇവരെ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കാനുള്ള നടപടി ആരംഭിച്ചു.
സൈബർ ജോലിത്തട്ടിപ്പിൽ കുടുങ്ങിയ 650 ഇന്ത്യക്കാരെയാണു കംബോഡിയ സർക്കാരിന്റെ സഹായത്തോടെ ഇന്ത്യൻ എംബസി ഇതുവരെ രക്ഷിച്ചത്.